ബാംഗ്ലൂര്‍ എയര്‍ പോര്‍ട്ടിനു സമീപം 18 മാസം പ്രായമുള്ള ഒരു കുഞ്ഞിനെ പതിനഞ്ചോളം തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. അവന്റെ ഒരു കാലും, രണ്ടു കൈപ്പത്തികളും ഒരു ചെവിയും അവ കടിച്ചെടുത്തു. എത്ര നരക വേദന തിന്നാവണം അവന്‍ പ്രാണന്‍ വെടിഞ്ഞിട്ടുണ്ടാവുക... അതിന്റെ മുഴുവന്‍ വാര്‍ത്ത ഇവിടെ
നാട്ടില്‍ സ്വകാര്യ ബസ്സുകള്‍ക്കും ടിപ്പര്‍ ലോറികള്‍ക്കും സ്പീഡ് ഗവര്‍ണര്‍ വെക്കുന്ന കാര്യം എന്തായി ? തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ വണ്ടി ഓടിക്കേണ്ടി വരുന്ന സാധാരണക്കാര്‍ എത്ര തവണ തെറ്റായ ദിശയില്‍ നേരെ പാഞ്ഞടുക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളില്‍ നിന്നും രക്ഷപ്പെടാന്‍ വണ്ടി ഒതുക്കി നിര്‍ത്തേണ്ടി വന്നിട്ടുണ്ടാകും... മരണമോ അല്ലെങ്കില്‍ വളരെ ആളുകള്‍ക്ക് പരിക്കോ ഇല്ലെങ്കില്‍ ഇതൊന്നും വാര്ത്തയിലോ കണക്കെടുപ്പിലോ വരില്ലല്ലോ.
നമ്മുടെ ശാപം സാധാരണക്കാരെ മനസ്സിലാക്കാത്ത, അല്ലെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത ഭരണകര്‍ത്താക്കള്‍ തന്നെ ആണ്. ഇവിടെ ബാംഗ്ലൂര്‍ ഭരിക്കുന്ന ആരുടെയെങ്കിലും മക്കള്‍ക്കോ അവരുടെ സില്‍ബന്ധികള്‍ക്കോ ഒരിക്കലും തെരുവ് പട്ടികളെ നേരിടേണ്ടി വരില്ല. കഴിഞ്ഞ ദിവസം പേ പിടിച്ച പട്ടിയെ തന്‍റെ വാര്‍ഡില്‍ നിന്നും അടുത്ത വാര്‍ഡിലേക്ക് തുരത്തിയാണ് അവിടത്തെ കൌണ്‍സിലര്‍ ജനങ്ങളെ രക്ഷിച്ചത്. അത് തിരിച്ചു വരുമെന്നോ, അടുത്ത വാര്‍ഡില്‍ ഭീഷണി ആകുമെന്നോ അയാള്‍ക്ക് ചിന്തയില്ല.
മുന്നിലും പിന്നിലും അകമ്പടിയും, ബാക്കിയുള്ള വാഹനങ്ങളെ നിര്‍ത്തിയിട്ടു ഒരുക്കിയ വഴിയില്‍ ചീറി പായുമ്പോള്‍ നമ്മുടെ ഏത് ഭരണ കര്താവിനാണ് ബ്ലോക്കും, എതിരെ വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് / ടിപ്പര്‍ കാലവാഹനങ്ങളും അറിയുക ? അവര്‍ക്ക് എല്ലാം എക്സ്പ്രസ്സ് വേ.
തെരുവ് പട്ടികളെ നമ്മുക്ക് ആവശ്യമില്ല. അതിനെ വന്ധ്യംകരിക്കുക നടപ്പിലാകുന്നില്ല എന്ന് എല്ലാ തെരുവിലും കാണുന്ന പട്ടിക്കുട്ടികള്‍ നമ്മോടു പറയുന്നു. അതിനെയെല്ലാം ഏറ്റെടുക്കാന്‍ ആളുകള്‍ വരുന്ന സുന്ദര ലോകം വരുന്ന വരെ കാണുന്ന പട്ടികളെ കൊന്നു കളയുക. പേടിയില്ലാതെ നമുക്ക് റോഡിലൂടെ നടക്കാനും, വീട്ടില്‍ ഇരിക്കാനും പറ്റണം. പട്ടികള്‍ കേരളത്തിലും പെരുകുന്നുണ്ട്. നമ്മുടെ ഹൈകോടതി തെരുവ് പട്ടികളെ കൊല്ലാന്‍ അനുമതിയും തന്നിട്ടുണ്ട്. അവയെ പൂര്‍ണമായും തുടച്ചു മാറ്റുക.
സ്പീഡ് ഗവര്‍ണര്‍ സംവിധാനം നിര്‍ബന്ധമായും നടപ്പിലാക്കുക. എല്ലാവരും ഒരേ പോലെ സമയത്തിനെ പോകൂ എങ്കില്‍ എല്ലാ ബസ്സുകാരും അത് അന്ഗീകരിക്കും, അന്ഗീകരിക്കണം.
ഇതൊക്കെ നടക്കുമോ... നടത്തിക്കൂടെ..
http://bijithmb.blogspot.com/2010/09/of-mobile-and-dogs.html
ReplyDeletetheruvu pattikalude katha- aa kuttiyude dead bodyude valla kashnavum bakki undengil menaka gandhikku ayachu kodukku.puzhungi thinnatte aval.athinu sesham atine valla ammathottililo anadhalayathilo polum kalayan minakkedanja atinte ammaye kondu bakkiyulla ellin kashnam theettikkaam.ivaronnum oru dayayum arhikkunnilla
ReplyDelete